കുടുംബ ജീവിതത്തില്‍ സ്ത്രീക്കും പുരുഷനും ഉള്ള പങ്കു . സമൂഹത്തില്‍ അവള് അര്
ലേഖനം - .ഒന്നാം ഭാഗം
സ്ത്രീ ഇപ്പോഴും
ബഹുമാനിക്കപ്പെടെണ്ടവള്‍ തന്നെ . അവള് പുണ്യവതിയാണ് . ദേവിയാണ് . സ്നേഹവതിയാണ് .
സ്നേഹം സ്വപ്നം കാണുന്നവള്‍ ആണ് . ദ്വൈവത്തിന്റെ പ്രത്യേക തീരുമാനപ്രകാരം സ്രഷ്ടിക്കപ്പെട്ടവള്
. സംശയമില്ല . നമ്മള് ഒരു വലിയ കാര്യം
ചെയ്തു വിജയിക്കുമ്പോള്‍ അതിന്റെ പിന്നില്‍ , ഒത്തിരി കഷ്ടപ്പാടുകളും ത്യാഗങ്ങളും
കണ്ണീരും എളിമയോടെയുള്ള പെരുമാറ്റവും സത്യസന്ധതയും അനുസരണവും എല്ലാം അടങ്ങിയിട്ടുണ്ട് . സ്ത്രീ ഭൂമിയില്‍
സൃഷ്ടിക്കപ്പെട്ടത്തിന്റെ പിന്നിലും ഒത്തിരി വലിയ വിജയ മുഹൂര്‍ത്തങ്ങള്‍ മുന്നില്‍
കണ്ടുകൊണ്ടാണ് . അതിലൊന്നാണ് കുടുംബ ജീവിതമെന്ന പുണ്യ കര്‍മ്മം .
സ്ത്രീക്ക്കാവശ്യം
ഒരു പുരുഷനില്‍ നിന്നുള്ള സംരക്ഷണവും സ്നേഹവും ആണ് . പരിപാവനവും
ഉറപ്പുള്ളതുമായ സംരക്ഷണവും സ്നേഹവും
സ്ത്രീക്ക് കുടുംബ ജീവിതത്തിലൂടെ മാത്രമേ സാധ്യമാകൂ .
എന്താണ് ഒരു സ്ത്രീ
പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്ന സ്നേഹവും സംരക്ഷണവും . സ്ത്രീയും പുരുഷനും ഒന്ന്
ചേരുമ്പോള്‍ , അവിടെ കുടുംബ ജീവിതത്തിന്റെ വിളക്ക് തെളിയുന്നു . തമ്മിലുള്ള സ്നേഹം
ഈ വിളക്കിന്റെ പ്രഭയില്‍ എന്നപോലെ ആളിക്കത്തുന്നു . ഈ പ്രഭ അണയാതെ സൂക്ഷിക്കുക
എന്നതാണ് ഭാര്യയുടെയും ഭര്‍ത്താവിന്റെയും ആദ്യത്തെ ധര്‍മ്മം .
കുടുംബ ജീവിതത്തില്‍
പ്രവേശിക്കുന്നതോട് കൂടി സ്ത്രീയും പുരുഷനും ഒരു പുതിയ ലോകത്തെക്കാന്
പ്രവേശിക്കുന്നത് . അവിടെ നിങ്ങള്‍ പ്രകടിപ്പിക്കേണ്ടത് , പുതിയ ഒരു കമ്പനിയില്‍ ,
പരിചയമില്ലാത്ത ദേശത്ത് പുതിയ ജോലിക്ക് പ്രവേശിക്കുമ്പോള്‍ , ഉണ്ടാകുന്ന
പരിഭ്രമത്തില്‍ നിന്ന് ഉരുത്തിരിയുന്ന നിങ്ങളുടെ പക്വത , അതില്‍ നിന്നും നിങ്ങളുടെ
സഹപ്രവര്‍ത്തകരോട് ഉണ്ടാകുന്ന സൌഹൃദവ്വും സ്നേഹവും , അതിനു ഒരു വലിയ പക്വതയുടെ പതിന്‍മാറ്റ്
ഗുണമുണ്ട് . ഇത് , ഈ പക്വത കുടുംബ
ജീവിതത്തില്‍ പ്രചോദനവും ഗുണകരവും ആകും .
പറഞ്ഞ് വരുന്നത്
, മുന്‍പുണ്ടായിരുന്ന നിങ്ങളുടെ
ജീവിതത്തിലെ അലസതയും കുട്ടിക്കളിയും മാറ്റി പുതിയ ഒരു ദിശാ ബോധത്തോടും , പക്വതയോടെ കുടുംബ ജീവിതത്തിലെ കാര്യങ്ങളെ കാനുവാനുമുള്ള
ഒരു ഉറച്ച തീരുമാനത്തോടെയായിരിക്കണം ഒരു പുരുഷനും സ്ത്രീയും , പ്രതേകിച്ചു പുരുഷന്
കുടുംബ ജീവിതത്തില്‍ പ്രവേശിക്കേണ്ടത് . ഈയൊരു പശ്ചാത്തലത്തില്‍ ഉരുത്തിരിയുന്ന
കാഴ്ചപ്പാടുകള്‍ ഭാര്യക്കും ഭര്‍ത്താവിനും കൂടുതലായി സ്നേഹിക്കാന്‍ ഒരു വളമാകും .
പ്രത്യേകിച്ച്
പുരുഷന് എന്ന് ഉദ്ദേശിച്ചത് , സ്ത്രീയെക്കാള്‍ കൂടുതല്‍ ഒരു വീട്ടില്‍ ,
അല്ലെങ്കില്‍ വ്യക്ത്തമായ ദിശാ ബോധത്തോടെ പെരുമാറേണ്ടത് ഭര്‍ത്താവ് തന്നെയാണ് .
ഭര്‍ത്താവിനു ഭാര്യയിലും കുട്ടികളിലുമുള്ള അധികാരം ഇവിടെ പ്രത്യേകം പ്രധാന്യമര്‍ഹിക്കുന്നു . അവിടെ വേറെ
ആര്‍ക്കും കടന്നു വരാന്‍ അധികാരമില്ല . അങ്ങനെ വന്നാല്‍ , അത് ഒരു കുടുംബ തകര്‍ച്ചക്ക്
വഴി തെളിക്കും .
(തുടരും....... )
written by binujosephmayappallil