Wednesday, March 5, 2014

MY STORY BOOK: റ ഹിമിന്റെ - പ്രവാസി ലോകം - തിരക്കഥ - ലക്കം ഒന്ന്

MY STORY BOOK: റ ഹിമിന്റെ - പ്രവാസി ലോകം - തിരക്കഥ - ലക്കം ഒന്ന്:    ആരംഭം   സൗദി അറേബ്യ . നാല്‍പ്പതു വയസ്സ് പ്രായമുള്ള ഹമീദും ഭാര്യയും രണ്ട് കുട്ടികളും സന്തോഷമായി റിയാദില്‍ ഒരു കമ്പനിയില്‍ ജോലി...

Saturday, March 1, 2014

സ്വാതന്ത്ര്യം ഇന്ത്യക്ക് 2014 ല്‍



അഴിമതിയുടെ നെല്ലിപ്പലകയും കഴിഞ്ഞു .., അങ്ങ് പാതാളം വരെ എത്തിയിരിക്കുന്നു .., കോണ്‍ഗ്രസിന്റെ ഭരണം ..., 

ഗുണ്ടായിസത്തിന്റെ അതിപ്രസരം കൊണ്ട് നിക്കാനും മേല ഇടതു പക്ഷത്തിന്റെ ഹുങ്ക്..

ഇന്ത്യ മുഴുവന്‍ പിടിച്ചെടുക്കാന്‍ വേണ്ടി ഗുജറാത്തില്‍ നിന്നും മോഡി ചക്ര ശ്വാസം വിടുന്നു ....

ആപ് ആണെങ്കില്‍ മനസ്സില്‍ തോന്നുന്ന ചടുല വികാരങ്ങള്‍ പെട്ടെന്ന് നടപ്പിലാക്കാമെന്ന വ്യാമോഹത്തോടെ അധ്വാനിക്കുന്നു .......

ഒരു കാര്യം പറയാം .., കേരളത്തിലെ ജനങ്ങള്‍ക് , സത്യവും നീതിയും ധര്‍മ്മവും സമാധാനവും എന്ന് കിട്ടുമോ ആവൂ..

ഗാന്ധിജിക്ക് ശേഷം സ്വാതന്ത്ര്യം എന്താണെന്നു ഇന്ത്യ യിലെ ജനങ്ങള്‍ അറിഞ്ഞിട്ടുണ്ടോ ........

കാസ്സുള്ളവന് മാത്രം സ്വാതന്ത്ര്യം .......

Tuesday, February 18, 2014

അനീതിക്കെതിരെ ..പടവേട്ടനായി എനിക്ക്




അനീതിക്കെതിരെ ..പടവേട്ടനായി എനിക്ക് രോമാഞ്ചം.... 
..
രക്ത തിളപ്പുകലായി .....
പൂവാല രാഷ്ട്രീയ കഷായം ഊറ്റിക്കുടിക്കാതെ....
പങ്കു ചേരൂ രാഷ്ട്ര സേവനം ....
സമാധാനം ...നീതി ....മനുഷ്യാവകാശം .....
ഭക്ഷണം ...പാര്‍പ്പിടം ....സുരക്ഷാ .....
ഇതാണ് രക്ഷ്ട്ര സെവനം...
 
പടവേട്ടൂ അനീതിക്കെതിരായി...

അണിചെരാം.....ആപ് യുടെ കൂടെ .......

ഭരത് മാതാ കീ ജയ്‌ ...........

Written by binu mayappallil.

Monday, February 17, 2014

സ്ത്രീ കുടുംബ ജീവിതത്തില്‍.., സമൂഹത്തില്‍ അവള്‍ അര്.. - ലേഘനം .ഒന്നാം ഭാഗം



കുടുംബ ജീവിതത്തില്‍ സ്ത്രീക്കും പുരുഷനും ഉള്ള പങ്കു . സമൂഹത്തില്‍ അവള്‍ അര്

ലേഖനം - .ഒന്നാം ഭാഗം

സ്ത്രീ ഇപ്പോഴും ബഹുമാനിക്കപ്പെടെണ്ടവള്‍ തന്നെ . അവള്‍ പുണ്യവതിയാണ് . ദേവിയാണ് . സ്നേഹവതിയാണ് . സ്നേഹം സ്വപ്നം കാണുന്നവള്‍ ആണ് . ദ്വൈവത്തിന്റെ പ്രത്യേക തീരുമാനപ്രകാരം സ്രഷ്ടിക്കപ്പെട്ടവള്  . സംശയമില്ല . നമ്മള്‍ ഒരു വലിയ കാര്യം ചെയ്തു വിജയിക്കുമ്പോള്‍ അതിന്റെ പിന്നില്‍ , ഒത്തിരി കഷ്ടപ്പാടുകളും ത്യാഗങ്ങളും കണ്ണീരും എളിമയോടെയുള്ള പെരുമാറ്റവും സത്യസന്ധതയും അനുസരണവും  എല്ലാം അടങ്ങിയിട്ടുണ്ട് . സ്ത്രീ ഭൂമിയില്‍ സൃഷ്ടിക്കപ്പെട്ടത്തിന്റെ പിന്നിലും ഒത്തിരി വലിയ വിജയ മുഹൂര്‍ത്തങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് . അതിലൊന്നാണ് കുടുംബ ജീവിതമെന്ന പുണ്യ കര്‍മ്മം .
സ്ത്രീക്ക്കാവശ്യം ഒരു പുരുഷനില്‍ നിന്നുള്ള സംരക്ഷണവും സ്നേഹവും ആണ് . പരിപാവനവും ഉറപ്പുള്ളതുമായ  സംരക്ഷണവും സ്നേഹവും സ്ത്രീക്ക് കുടുംബ ജീവിതത്തിലൂടെ മാത്രമേ സാധ്യമാകൂ .

എന്താണ് ഒരു സ്ത്രീ പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്ന സ്നേഹവും സംരക്ഷണവും . സ്ത്രീയും പുരുഷനും ഒന്ന് ചേരുമ്പോള്‍ , അവിടെ കുടുംബ ജീവിതത്തിന്റെ വിളക്ക് തെളിയുന്നു . തമ്മിലുള്ള സ്നേഹം ഈ വിളക്കിന്റെ പ്രഭയില്‍ എന്നപോലെ ആളിക്കത്തുന്നു . ഈ പ്രഭ അണയാതെ സൂക്ഷിക്കുക എന്നതാണ് ഭാര്യയുടെയും ഭര്‍ത്താവിന്റെയും ആദ്യത്തെ ധര്‍മ്മം .
കുടുംബ ജീവിതത്തില്‍ പ്രവേശിക്കുന്നതോട് കൂടി സ്ത്രീയും പുരുഷനും ഒരു പുതിയ ലോകത്തെക്കാന് പ്രവേശിക്കുന്നത് . അവിടെ നിങ്ങള്‍ പ്രകടിപ്പിക്കേണ്ടത് , പുതിയ ഒരു കമ്പനിയില്‍ , പരിചയമില്ലാത്ത ദേശത്ത് പുതിയ ജോലിക്ക് പ്രവേശിക്കുമ്പോള്‍ , ഉണ്ടാകുന്ന പരിഭ്രമത്തില്‍ നിന്ന് ഉരുത്തിരിയുന്ന നിങ്ങളുടെ പക്വത , അതില്‍ നിന്നും നിങ്ങളുടെ സഹപ്രവര്‍ത്തകരോട് ഉണ്ടാകുന്ന സൌഹൃദവ്വും സ്നേഹവും , അതിനു ഒരു വലിയ പക്വതയുടെ പതിന്‍മാറ്റ് ഗുണമുണ്ട് . ഇത് ,  ഈ പക്വത കുടുംബ ജീവിതത്തില്‍ പ്രചോദനവും ഗുണകരവും ആകും .
പറഞ്ഞ് വരുന്നത് ,  മുന്‍പുണ്ടായിരുന്ന നിങ്ങളുടെ ജീവിതത്തിലെ അലസതയും കുട്ടിക്കളിയും മാറ്റി പുതിയ ഒരു ദിശാ ബോധത്തോടും ,  പക്വതയോടെ കുടുംബ ജീവിതത്തിലെ കാര്യങ്ങളെ കാനുവാനുമുള്ള ഒരു ഉറച്ച തീരുമാനത്തോടെയായിരിക്കണം ഒരു പുരുഷനും സ്ത്രീയും , പ്രതേകിച്ചു പുരുഷന്‍ കുടുംബ ജീവിതത്തില്‍ പ്രവേശിക്കേണ്ടത് . ഈയൊരു പശ്ചാത്തലത്തില്‍ ഉരുത്തിരിയുന്ന കാഴ്ചപ്പാടുകള്‍ ഭാര്യക്കും ഭര്‍ത്താവിനും കൂടുതലായി സ്നേഹിക്കാന്‍ ഒരു വളമാകും .
പ്രത്യേകിച്ച് പുരുഷന്‍ എന്ന് ഉദ്ദേശിച്ചത് , സ്ത്രീയെക്കാള്‍ കൂടുതല്‍ ഒരു വീട്ടില്‍ , അല്ലെങ്കില്‍ വ്യക്ത്തമായ ദിശാ ബോധത്തോടെ പെരുമാറേണ്ടത് ഭര്‍ത്താവ് തന്നെയാണ് . ഭര്‍ത്താവിനു ഭാര്യയിലും കുട്ടികളിലുമുള്ള അധികാരം ഇവിടെ  പ്രത്യേകം പ്രധാന്യമര്‍ഹിക്കുന്നു . അവിടെ വേറെ ആര്‍ക്കും കടന്നു വരാന്‍ അധികാരമില്ല . അങ്ങനെ വന്നാല്‍ , അത് ഒരു കുടുംബ തകര്‍ച്ചക്ക് വഴി തെളിക്കും .


(തുടരും.......  )     

written by binujosephmayappallil